താത്കാലിക വിജയമാണ് എൻഡിഎ നേടിയതെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍

160

എന്‍ഡിഎ വിജയം താല്‍ക്കാലികമെന്ന് മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡന്‍റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍. സംഭവിച്ചതെല്ലാം വിലയിരുത്തി യുപിഎ കൂടുതൽ ശക്തമായി പ്രവർത്തിക്കുമെന്നും തങ്ങള്‍ പറഞ്ഞു. വോട്ട് എണ്ണല്‍ അവസാന ഘട്ടത്തിലെത്തി നില്‍ക്കുമ്പോള്‍ മുസ്ലീം ലീഗ് കോട്ടയായ പൊന്നാനിയിലും മലപ്പുറത്തും പാര്‍ട്ടി വിജയം നിലനിര്‍ത്തുന്ന കാഴ്ചയാണ് കണ്ടത്. യുഡിഎഫ് ലീഡ് തുടരുന്ന 19 മണ്ഡലങ്ങളില്‍ 2 എണ്ണം മുസ്ലീം ലീഗിന്‍റേതാണ്.