പൊന്നാനിയില്‍ പതിനാല് വയസുകാരന് ക്രൂര മര്‍ദനം

മലപ്പുറം പൊന്നാനിയില്‍ പതിനാല് വയസുകാരന് ക്രൂര മര്‍ദനം. മോഷണ കുറ്റം ആരോപിച്ചാണ് മര്‍ദനം. 5 അംഗ സംഘമാണ് മര്‍ദിച്ചത്. മര്‍ദനത്തിന് ശേഷം വസ്ത്രം അഴിച്ച് ചിത്രം പകര്‍ത്തിയെന്ന് കുട്ടിയുടെ മാതാപിതാക്കള്‍ ആരോപിക്കുന്നു. പരാതിപ്പെട്ടാല്‍ ചിത്രം പുറത്തുവിടുമെന്ന് ഭീഷണി മുഴക്കിട്ടുണ്ടെന്നും കുട്ടിയുടെ മാതാപിതാക്കള്‍ പറഞ്ഞു.വടി കൊണ്ടുള്ള ക്രൂര മര്‍ദനത്തില്‍ കുട്ടിയുടെ ദേഹമാസകലം പരിക്കുണ്ട്. പരിക്കേറ്റ കുട്ടി പൊന്നാനി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.