റിയാദ്: വിദേശികൾക്ക് ഗ്രീന്‍കാര്‍ഡ് സ്വഭാവത്തിലുള്ള പ്രത്യേക പ്രിവിലേജ് ഇഖാമ പദ്ധതിക്ക് മന്ത്രി സഭയുടെ അംഗീകാരമായി. പ്രത്യേക ആനുകൂല്യങ്ങളുള്ള പുതിയ തരം ഇഖാമക്കായി പുതിയ കേന്ദ്രം സ്ഥാപിക്കും. ഈ കേന്ദ്രമാകും പ്രത്യേക ഇഖാമകള്‍ക്കുള്ള ഫീസടക്കം നിശ്ചയിക്കുക.സൽമാൻ രാജാവിൻറ്റെ അധ്യക്ഷതയിൽ ചേര്‍ന്ന യോഗത്തിലാണ് പദ്ധതിക്ക് അനുമതി. യൂറോപ്യന്‍ രീതിയിലുള്ള ഗ്രീന്‍ കാര്‍ഡിന് സമാനമാണ് പുതിയ തരം ഇഖാമകളുള്ളവര്ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങള്‍. ഇഖാമ നൽകുന്നതിനുള്ള നിബന്ധനകൾ, സാമ്പത്തിക നില പരിശോധിക്കല്‍, ഇഖാമക്ക് ഈടാക്കേണ്ട ഫീസ് എന്നിവ ഇഖാമ സെൻറ്റര്‍ തീരുമാനിക്കും. മൂന്ന് മാ സത്തിനകം ഇത് സംബന്ധിച്ച കൂടുതൽ കാര്യങ്ങൾ വ്യക്തമാകും. മന്ത്രിസഭ രൂപീകരിച്ച പ്രത്യേക ഉപസമിതിയുമായി കൂടിയാലോചിച്ചാണ് കേന്ദ്രം പദ്ധതി നടപ്പാക്കുക. ശൂറ കൗൺസിലും പുതിയ ഇഖാമ പദ്ധതിക്ക് അംഗീകാരം നൽകിയിരുന്നു. വിദേശ നിക്ഷേപകരേയും വ്യവസായ പ്രമുഖരേയും ലക്ഷ്യം വെച്ചാണ് പദ്ധതി.