രാജീവ്ഗാന്ധി ശിഥിലീകരണ ശക്തികളുടെയും വിദേശ ശക്തികളുടെയും ഭീക്ഷണികളെ ഒരേ സമയം നേരിട്ട പ്രധാനമന്ത്രി : പുന്നക്കൽ മുഹമ്മദലി

10

ഷാർജ: രാജീവ്ഗാന്ധിയുടെ അഞ്ച് കൊല്ലത്തെ ഭരണത്തിനിടയിൽ അദ്ദേഹം നടപ്പാക്കിയ പരിഷ്കാരങ്ങളും അതിന്റെ നേട്ടങ്ങളും വിലയിരുത്തുമ്പോൾ അദ്ദേഹം പ്രവർത്തന പഥങ്ങളിൽ ഏറെ തിളങ്ങിയ നേതാവായിരുന്നുവെന്ന് ഇൻക്കാസ് ഷാർജ യൂനിറ്റ് കമ്മിറ്റി സംഘടിപ്പിച്ച രാജീവ് ഗാന്ധി അനുസ്മരണ യോഗത്തിൽ മുഖ്യ പ്രഭാഷണം നടത്തി കൊണ്ട് ഇൻക്കാസ് യു.എ.ഇ കമ്മിറ്റി ജനറൽ സെക്രട്ടറി പുന്നക്കൽ മുഹമ്മദലി

18 വയസ്സ് പൂർത്തിയായവർക്ക് വോട്ടവകാശം നൽകുകയും ഗാന്ധിയുടെ സ്വപ്നമായ പഞ്ചായത്ത് രാജ് നഗരപാലിക ബില്ല് കൊണ്ടുവന്നതോടൊപ്പം ശാസ്ത്ര സാങ്കേതികരംഗത്തും, ടെലികമ്മ്യുണിക്കേഷൻസ്, ഇലക്ട്രോണിക്സിൽ കൊണ്ടുവന്ന മാറ്റങ്ങൾ, അതോടൊപ്പം കൂറുമാറ്റ നിരോധന ബില്ലുകൾ എടുത്ത പറയേണ്ട നേട്ടങ്ങളാണെന്നും, സ്വാതന്ത്ര്യം നേടി അന്നോളം കാണാത്ത ശിഥിലീകരണ ശക്തികളുടെയും പുറത്തു നിന്ന് വിദേശ ശക്തികളുടെയും ഭീക്ഷണികളെ ഒരേ സമയം നേരിടാൻ ഒരു പ്രധാനമന്ത്രിക്കും ഇടവന്നിരുന്നില്ല എന്നാൽ അതിനെ ഒക്കെ നേരിട്ട നേതാവാണ് രാജീവ് ഗാന്ധിയെന്ന് പുന്നക്കൻ മുഹമ്മദലി തുടർന്ന് പറഞ്ഞു.
ഇൻക്കാസ് ഷാർജ പ്രസിഡണ്ട് അഡ്വ: വൈ.എ.റഹീം അദ്ധ്യക്ഷത വഹിച്ചു. ഐ.എ.എസ്. ട്രഷറർ കെ.ബാലകൃഷ്ണൻ, ടി.എ.രവീന്ദ്രൻ, സുഭാഷ് ചന്ദ്ര ബോസ്, ചന്ദ്ര പ്രകാശ് ഇടമന, ബിജു അബ്രഹാം എന്നിവർ പ്രസംഗിച്ചു. ഷാർജ യൂനിറ്റ് ജനറൽ സിക്രട്ടറി നാരായണൻ നായർ സ്വാഗതവും ട്രഷറർ മാത്യു ജോൺ നന്ദിയും പറഞ്ഞു.