ഖത്തർ ഉപപ്രധാനമന്ത്രി മി​യാ​സാ​ക്കി​യി​ലെ ന്യൂ​ത​ബാ​രു വ്യോ​മ​താ​വ​ളം സ​ന്ദ​ർ​ശി​ച്ചു.

10

ദോ​ഹ: ഔ​ദ്യോ​ഗി​ക സ​ന്ദ​ർ​ശ​ന​ത്തിെ​ൻ​റ ഭാ​ഗ​മാ​യി ജ​പ്പാ​നി​ലെ​ത്തി​യ ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും പ്ര​തി​രോ​ധ സ​ഹ​മ​ന്ത്രി​യു​മാ​യ ഡോ. ​ഖാ​ലി​ദ് ബി​ൻ മു​ഹ​മ്മ​ദ് അ​ൽ അ​ത്വി​യ്യ മി​യാ​സാ​ക്കി​യി​ലെ ന്യൂ​ത​ബാ​രു വ്യോ​മ​താ​വ​ളം സ​ന്ദ​ർ​ശി​ച്ചു.
വ്യോ​മ സൈ​നി​ക താ​വ​ള​ത്തി​ലെ​ത്തി​യ ഡോ. ​അ​ൽ അ​ത്വി​യ്യ മു​തി​ർ​ന്ന റാ​ങ്കു​ക​ളി​ലു​ള്ള ഉ​ദ്യോ​ഗ​സ്​​ഥ​രു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. വ്യോ​മ​താ​വ​ള​ത്തി​ലെ സൗ​ക​ര്യ​ങ്ങ​ളും ക്ര​മീ​ക​ര​ണ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​ദ്യോ​ഗ​സ്​​ഥ​ർ ഡോ. ​അ​ൽ അ​ത്വി​യ്യ​ക്ക് വി​ശ​ദീ​ക​രി​ച്ചു. എ​ഫ് 15 പോ​ർ​വി​മാ​ന​ങ്ങ​ളു​ടെ ഇ​ൻ​സ്​​പെ​ക്ഷ​ൻ ആ​ൻ​ഡ് സ​ർ​വീ​സ്​ സെ​ൻ​റ​റി​ലും മ​ന്ത്രി സ​ന്ദ​ർ​ശ​നം ന​ട​ത്തി. ജ​പ്പാ​നി​ലെ ഖ​ത്ത​ർ അം​ബാ​സ​ഡ​ർ ഹ​സ​ൻ മു​ഹ​മ്മ​ദ് റാ​ഫി​ഈ അ​ൽ ഇ​മാ​ദി​യും അ​നു​ഗ​മി​ച്ചി​രു​ന്നു. കഴിഞ്ഞ ദിവസം ഡോ.​ അ​ത്വിയ്യ ജ​പ്പാ​ന്‍ പ്ര​തി​രോ​ധ​മ​ന്ത്രി ത​കേ​ഷി ഇ​വാ​യ​യു​മാ​യി ച​ര്‍ച്ച ന​ട​ത്തിയിരുന്നു. ഇ​രു​രാ​ജ്യ​ങ്ങ​ള്‍ക്കു​മി​ട​യി​ലെ പ്ര​തി​രോ​ധ,സൈ​നി​ക സ​ഹ​ക​ര​ണം ച​ര്‍ച്ച​യാ​യി. പ്ര​തി​രോ​ധ സ​ഹ​ക​ര​ണം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തും കൂ​ടു​ത​ല്‍ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തും സം​ബ​ന്ധി​ച്ചും മേ​ഖ​ല​യി​ലെ​യും രാ​ജ്യാ​ന്ത​ര​ത​ല​ത്തി​ലെ​യും ഏ​റ്റ​വും പു​തി​യ സം​ഭ​വ​വി​കാ​സ​ങ്ങ​ളും വിഷയമായിരുന്നു.