സന്ദർശകരുടെ എണ്ണത്തിൽ വർദ്ധനവ് : ഖത്തർ സഞ്ചാരികൾക്ക് പ്രിയപ്പെട്ടത്

ദോ​ഹ: 2019 ആ​ദ്യ​പാ​ദ​ത്തി​ല്‍ രാജ്യത്തെത്തി​യ​ത് 5.88ല​ക്ഷം സ​ന്ദ​ര്‍ശ​ക​രാണ്​. ഖ​ത്ത​ര്‍ ദേ​ശീ​യ ടൂ​റി​സം കൗ​ണ്‍സി​ല്‍ (ക്യു.ടി.സി) സെ​ക്ര​ട്ട​റി ജ​ന​റ​ലും ഖ​ത്ത​ര്‍ എ​യ​ര്‍വേ​യ്സ് ഗ്രൂ​പ്പ് ചീ​ഫ് എ​ക്സി​ക്യു​ട്ടീ​വ് ഓ​ഫീ​സ​റു​മാ​യ അ​ക്ബ​ര്‍ അ​ല്‍ബാ​കി​റാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. ഖ​ത്ത​ര്‍ നാ​ഷ​ണ​ല്‍ ടൂ​റി​സം കൗ​ണ്‍സി​ല്‍ റ​മ​ദാ​നോ​ട​നു​ബ​ന്ധി​ച്ച് ഷെ​റാ​ട്ട​ണ്‍ ഹോ​ട്ട​ലി​ല്‍ സം​ഘ​ടി​പ്പി​ച്ച വാ​ര്‍ഷി​ക ടൂ​റി​സം ഗ​ബ്ഗ​യി​ല്‍ പ​ങ്കെ​ടു​ക്ക​വെ​യാ​ണ് അദ്ദേഹം ഇ​ക്കാ​ര്യ​ങ്ങ​ള്‍ വ്യ​ക്ത​മാ​ക്കി​യ​ത്.
ടൂ​റി​സം മേ​ഖ​ല​യി​ലെ പ്ര​തി​നി​ധി​ക​ള്‍ ഗ​ബ്ഗ​യി​ല്‍ പ​ങ്കെ​ടു​ത്തു. ക​ഴി​ഞ്ഞ​വ​ര്‍ഷം ആ​ദ്യ​പാ​ദ​വു​മാ​യി താ​ര​ത​മ്യ​പ്പെ​ടു​ത്തു​മ്പോ​ള്‍ സ​ന്ദ​ര്‍ശ​ക​രു​ടെ എ​ണ്ണ​ത്തി​ല്‍ പ​ത്തു​ശ​ത​മാ​ന​മാണ്​ വ​ര്‍ധ​ന​വ്​. സ​ന്ദ​ര്‍ശ​ക​രെ വ​ലി​യ​തോ​തി​ല്‍ ആ​ക​ര്‍ഷി​ക്കാ​ന്‍ രാ​ജ്യ​ത്തി​നാ​കു​ന്നു​ണ്ട്, ഇ​ക്കാ​ര്യ​ത്തി​ല്‍ വൻ പു​രോ​ഗ​തി​യാ​ണു​ള്ള​ത്. ആ​ദ്യ​പാ​ദ​ത്തി​ലെ ഫ​ല​ങ്ങ​ള്‍ വ​ള​രെ പ്രോ​ത്സാ​ഹ​ന​ക​ര​മാ​ണ്. താ​മ​സ​നി​ര​ക്കി​ലും വ​ലി​യ വ​ര്‍ധ​ന​വു​ണ്ടാ​യി​ട്ടു​ണ്ട്. 2018-19 ക്രൂ​യി​സ് സീ​സ​ണും വ​ലി​യ​തോ​തി​ല്‍ വി​ജ​യ​മാ​യി​രു​ന്നു.
മേ​യ് പ​ത്തി​ന് സീ​ബോ​ണ്‍ എ​ന്‍കോ​റി​​​െൻറ വ​ര​വോ​ടെ​യാ​യി​രു​ന്നു ക്രൂ​യി​സ് സീ​സ​ണി​ന് സ​മാ​പ​ന​മാ​യ​ത്. വി​വി​ധ ആ​ഡം​ബ​ര ക​പ്പ​ലു​ക​ളി​ലാ​യി 1.40ല​ക്ഷ​ത്തി​ല​ധി​കം ക്രൂ​യി​സ് വി​നോ​ദ​സ​ഞ്ചാ​രി​ക​ളാ​ണ് ഇ​ത്ത​വ​ണ ഖ​ത്ത​റി​ലെ​ത്തി​യ​ത്. ക​ഴി​ഞ്ഞ സീ​സ​ണി​നെ അ​പേ​ക്ഷി​ച്ച് നൂ​റു ശ​ത​മാ​ന​മാ​ണ് വ​ര്‍ധ​ന​. വ​രും​വ​ര്‍ഷ​ങ്ങ​ളി​ലും ഈ ​വ​ള​ര്‍ച്ച തു​ട​രു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. ഏ​റ്റ​വും സു​പ്ര​ധാ​ന ശൈ​ത്യ​കാ​ല ക്രൂ​യി​സ് തു​റ​മു​ഖ​ങ്ങ​ളി​ലൊ​ന്നാ​യി ദോ​ഹ തു​റ​മു​ഖം മാ​റു​ക​യാ​ണ്. ക്രൂ​യി​സ് സ​ന്ദ​ര്‍ശ​ക​രെ കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​ല്‍ ഡെ​സ്റ്റി​നേ​ഷ​ന്‍ മാ​നേ​ജ്മെ​ൻറ്​ ക​മ്പ​നി​ക​ള്‍ക്ക് അ​വ​സ​ര​ങ്ങ​ള്‍ വി​ശാ​ല​മാ​കു​ക​യാ​ണ്.