മോദിയല്ല, ജനങ്ങളാണ് ഈ രാജ്യത്തെ മുന്നോട്ട് നയിക്കുന്നതെന്ന് രാഹുൽ ഗാന്ധി

പ്രധാനമന്ത്രി നരേന്ദ്രമോദി ദിവസം കഴിയും തോറും ജനങ്ങള്‍ക്കിടയില്‍ പരിഹാസനാവുകയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി . മോദി കരുതുന്നത് ഈ രാജ്യം മുന്നോട്ട് നീങ്ങുന്നത് അദ്ദേഹം കാരണമെന്നാണ്. ജനങ്ങളാണ് ഈ രാജ്യത്തെ മുന്നോട്ട് നയിക്കുന്നതെന്ന് അദ്ദേഹം മറന്നിരിക്കുന്നു രാഹുല്‍ ഗാന്ധി പറഞ്ഞു. പഞ്ചാബിലെ ബര്‍ഗരിയില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിനെ ഫലിതം എന്നായിരുന്നു മോദി കളിയാക്കിയിരുന്നത് എന്നാല്‍ ഇപ്പോള്‍ ഇന്ത്യയിലെ ജനങ്ങള്‍ മുഴുവന്‍ കളിയാക്കുന്നത് ആരെയാണെന്ന് എല്ലാവര്‍ക്കും അറിയാം. ഞാന്‍ എപ്പോഴും മോദിയുമായി സംവാദത്തിന് തയ്യാറാണ് റഫാല്‍ അഴിമതിയും നോട്ട് നിരോധനവും പ്രധാനമന്ത്രി മറന്നിരിക്കുന്നു രാഹുല്‍ കൂട്ടിച്ചേര്‍ത്തു.