പുണ്യ റമദാൻ: യു.എ.ഇയിൽ 3,005 തടവുകാരെ മോചിപ്പിക്കാൻ ഷെയ്ഖ് ഖലീഫയുടെ ഉത്തരവ്

8

അബുദാബി: യുഎഇയിൽ തടവുശിക്ഷ അനുഭവിക്കുന്ന ജയിൽപുള്ളികളെ മോചിപ്പിച്ച് റമളാൻ മാസത്തെ വരവേൽക്കാൻ ഒരുങ്ങുകയാണ് യുഎഇ പ്രസിഡൻറ് ഹിസ്ഹൈനസ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ.

യുഎഇയിലെ വിവിധ ജയിലുകളിൽ കഴിയുന്ന സാമ്പത്തിക പരമായ പ്രശ്നങ്ങൾകൊണ്ട് കുറ്റക്കാരാണെന്ന് കോടതി വിധിച്ച് തടവിൽ കഴിയുന്ന വരെയാണ് മോചിപ്പിക്കാൻ യുഎഇ പ്രസിഡൻറ് ഉത്തരവ് ഇറക്കിയിരിക്കുന്നത്.

തടവുകാർക്ക് പുതിയ ജീവിതം തുടങ്ങാനും അവരുടെ കുടുംബങ്ങളുടെ ദുരിതം പരിഹരിക്കാനുമുള്ള അവസരമായാണ് പ്രസിഡന്റ് ശൈഖ് ഖലീഫയുടെ ഈ പ്രഖ്യാപനം.