ആലത്തൂരില്‍ യു ഡി എഫിലെ രമ്യ ഹരിദാസ് റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ വിജയം കണ്ടു. ഇടതുകോട്ടകളെന്ന് വിശേഷണമുളള ആലത്തൂരില്‍ എതിര്‍സ്ഥാനാര്‍ത്ഥി പി.കെ ബിജുവിനെ അക്ഷരാര്‍ത്ഥത്തില്‍ തറപറ്റിച്ചാണ് രമ്യയുടെ വിജയം.
ഇടതുപക്ഷത്തിന് മേല്‍കൈയുള്ള ആലത്തൂരിലെ മുഴുവന്‍ നിയോജക മണ്ഡലത്തിലും മൃഗീയ ഭൂരിപക്ഷം നേടിയാണ് രമ്യ വിജയം കണ്ടത്. ഇടതുപക്ഷത്തിന്റെ ഉരുക്കു കോട്ടയായ ആലത്തൂരിലും, ചിറ്റൂരിലും, നെന്മാറയിലും, കുന്നംകുളത്തും വലിയ ഭൂരിപക്ഷമാണ് രമ്യ നേടിയത്.
158537 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് രമ്യയുടെ വിജയം.