ദമ്മാം കെഎംസിസി വേങ്ങരമണ്ഡലം  കമ്മിറ്റി ട്രഷററുടെ ഭാര്യ മരണപ്പെട്ടു

11

ദമ്മാം: കെഎംസിസി ദമ്മാം വേങ്ങരമണ്ഡലം  കമ്മിറ്റി ട്രഷറർ കണ്ണമംഗലം സ്വാദേശി ഇസ്മാഈൽ പുള്ളാട്ടിൻറെ ഭാര്യ സൈഫുന്നിസ നിര്യാതയായി. അനാരോഗ്യപരമായ കാരണങ്ങളാൽകുറച്ചുകാലമായിചികിത്സയിലായിരുന്നഅവർ ഇന്ന് രാവിലെ ഏഴുമണിയോടെ യാണ് മരണപ്പെട്ടത്.കൊണ്ടോട്ടി ചെറുമുറ്റം പണ്ടാരത്തൊടി മുഹമ്മദ് കുട്ടി -നഫീസ ദമ്പതികളുടെ മകളാണ്.ഖബറടക്കം ഇന്ന് രാത്രി 8 മണിക്ക് ചെറുമുറ്റം ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടക്കും.ഭാര്യയുടെ മരണവിവരമറിഞ്  ഇസ്മാഈൽ പുള്ളാട്ട് നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്.സൈഫുന്നിസയുടെ  നിര്യാണത്തിൽ കെഎംസിസി അനുശോചനം രേഖപ്പെടുത്തി.