ഇറാനെതിരെ ഇസ്‍ലാമിക രാഷ്ട്രങ്ങൾ ഒറ്റക്കെട്ടായി രംഗത്ത് വരണമെന്ന് സൗദി അറേബ്യ

11

ഇതര രാഷ്ട്രങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടടുന്ന ഇറാന്റെ പ്രവണതയ്‌ക്കെതിരെ ഇസ്‍ലാമിക രാഷ്ട്രങ്ങൾ ഒറ്റക്കെട്ടായി രംഗത്ത് വരണമെന്ന് സൗദി അറേബ്യ. യു എ ഇ ഉൾപ്പെടെയുള്ള ഇസ്‍ലാമിക രാജ്യങ്ങളുടെ ഉച്ചകോടിക്ക് മുന്നോടിയായി നടന്ന മന്ത്രിതല സമ്മേളനത്തിലാണ് സൗദിയുടെ ആഹ്വാനം.

വിദേശകാര്യ മന്ത്രിതല യോഗത്തിലാണ് സൗദി വിദേശകാര്യ മന്ത്രി ഇബ്രാഹിം അൽ അസ്സാഫ് തങ്ങളുടെ നിലപാട് അറിയിച്ചത്