സൗദിയിൽ സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് 4 ദിവസം പെരുന്നാൾ അവധി

30

റിയാദ്: ചെറിയ പെരുന്നാൾ പ്രമാണിച്ച് സൗദിയിലെ സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് നാല് ദിവസത്തെ അവധി അനുവദിച്ചു. തൊഴിൽ സാമൂഹ്യ വികസന മന്ത്രാലയത്തിന്റേതാണ് അറിയിപ്പ്.

അറബിക് കലണ്ടർ പ്രകാരം റമദാൻ 29 ന്‍റെ പിറ്റേ ദിവസം മുതൽ നാല് ദിവസത്തെ അവധിയാണ് സ്വകാര്യ മേഖലാ ജീവനക്കാർക്ക് ലഭിക്കുകയെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്