റിയാദ്: യുഎഇയുടെ കിഴക്കന്‍ തീരത്ത് അട്ടിമറി ശ്രമം നടന്ന കപ്പലുകളില്‍ രണ്ടെണ്ണം സൗദി അറേബ്യയുടേതാണെന്ന് സൗദി വാര്‍ത്താ ഏജന്‍സി സ്ഥിരീകരിച്ചു. നാല് കപ്പലുകള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായുണ്ടായത്. സമുദ്രഗതാഗതവും എണ്ണക്കപ്പലുകളുടെ സഞ്ചാരപാതയും സുരക്ഷിതമാക്കണമെന്ന് അന്തരാഷ്ട്ര സമൂഹത്തോട് സൗദി ഊര്‍ജ്ജ മന്ത്രി ഖാലിദ് അല്‍ ഫലിഹ് ആഹ്വാനം ചെയ്തു. അല്ലാത്ത പക്ഷം ആഗോള സമ്പദ്വ്യവസ്ഥയും ഊര്‍ജ്ജ മേഖലയും കടുത്ത പ്രതിസന്ധിയിലാകുമെന്നും സൗദി ആശങ്ക പ്രകടിപ്പിച്ചു