കപ്പലുകൾ ഇറാന്റെ ആക്രമണത്തിനെതിരെ കരുതി നീങ്ങണമെന്ന് മിഡ്‌ഡിൽ ഈസ്റ്റിനു അമേരിക്കയുടെ മുന്നറിയിപ്പ്

11

 

ചെങ്കടൽ, അറേബ്യൻ ഉൾക്കടൽ തുടങ്ങിയ പ്രദേശങ്ങളിലൂടെ കടന്നുപോകുന്ന ചരക്കുകപ്പലുകളും ഓയിൽ ടാങ്കറുകളും അതീവ ജാഗ്രത പാലിക്കണമെന്ന് അമേരിക്ക ഇന്ന് മുന്നറിയിപ്പ് നൽകി . ഏതു നിമിഷവും ഇറാൻ അപ്രതീക്ഷിത ആക്രമണം അഴിച്ചുവിടാമെന്നും അമേരിക്ക പറയുന്നു . ചില വ്യക്തമായ മുന്നറിയിപ്പുകൾ വച്ചുകൊണ്ട് അമേരിക്ക മേഖലയിലേക്ക് സുരക്ഷിതത്വത്തിനായി എബ്രഹാം ലിങ്കൺ എന്ന യുദ്ധക്കപ്പൽ അയച്ചിരിക്കുന്ന പശ്ചാത്തലത്തിൽ വിറളി പിടിച്ച ഇറാൻ എന്ത് നീക്കവും നടത്തിയേക്കുമെന്ന് മുന്നറിയിപ്പിൽ പറയുന്നു .