രാഹുലിനെയും പ്രിയങ്കയെയും പ്രശംസിച്ച് ശിവസേന

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെയും ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെയും പ്രശംസിച്ച് ശിവസേന. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇരുവരുടെയും കഠിനാധ്വാനം അവിസ്മരണീയമായിരുന്നെന്ന് ശിവസേന പറയുന്നു. മുഖപത്രമായ സാമ്‌നയിലൂടെയാണ് ശിവസേന കോണ്‍ഗ്രസ് നേതാക്കളെ പ്രശംസിച്ചിരിക്കുന്നത്. എക്‌സിറ്റ് പോളുകളിലൂടെ കടന്നുപോകാന്‍ ഞങ്ങള്‍ക്ക് താല്‍പര്യമില്ലെന്നും ശിവസേന വ്യക്തമാക്കുന്നു.2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് പോലെ അല്ലായിരുന്നു 2019 ലെ തെരഞ്ഞെടുപ്പ്. കോണ്‍ഗ്രസ് മികച്ച പ്രവര്‍ത്തനമാണ് കാഴ്ച്ചവെച്ചതെന്നും ശിവസേന പറയുന്നു.