സാമൂഹിക ബന്ധങ്ങളും ആശയവിനിമയവും ശക്തിപ്പെടുത്തുന്നതില്‍ റമദാൻ മജ്​ലിസുകള്‍ക്ക് നിര്‍ണായക പങ്ക് : സതേണ്‍ ഗവര്‍ണ്ണര്‍

14

മനാമ: സമൂഹത്തിലെ ഏകീകരണത്തിനും പൗരന്മാര്‍ തമ്മിലുള്ള സാമൂഹിക ബന്ധങ്ങളും ആശയവിനിമയവും ശക്തിപ്പെടുത്തുന്നതില്‍ മജ്​ലിസുകള്‍ നിര്‍ണായക പങ്കു വഹിക്കുന്നതായി സതേണ്‍ ഗവര്‍ണ്ണര്‍ ശൈഖ്​ ഖലീഫ ബിന്‍ അലി ബിന്‍ ഖലീഫ ആല്‍ ഖലീഫ പറഞ്ഞു. മജ്​ലിസുകള്‍ സന്ദര്‍ശിച്ചശേഷമായിരുന്നു അദ്ദേഹത്തിന്റെ ​​അഭിപ്രായം. ജനങ്ങള്‍ക്ക്​ എസേവനങ്ങള്‍ ലഭിക്കുന്നത്​ തുടരാനുള്ള നടപടികളാണ്​ ഗവര്‍ണ്ണ​റേറ്റ്​ ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.