യു.എ.ഇയില്‍ കീടനാശിനി ശ്വസിച്ച് 10 വയസുകാരന്‍ മരിച്ചു

ഷാര്‍ജ: കീടനാശിനി ശ്വസിച്ച് യു.എ.ഇയില്‍ 10 വയസുകാരന്‍ മരിച്ചു. ഷാര്‍ജയിലെ അല്‍ നഹ്ദയിലാണ് സംഭവം. വിഷവാതകം ശ്വസിച്ച് അവശനിലയിലായ പാകിസ്ഥാൻ സ്വദേശികളായ 4 അംഗ കുടുംബത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

ഷാഫി അല്ലാ ഖാന്‍ (42), ഭാര്യ ആരിഫ ഷാഫി (41) എന്നിവരെയും രണ്ട് മക്കളെയുമാണ് ആശുപത്രിയയില്‍ എത്തിച്ചത് ദമ്പതികളുടെ മൂത്ത മകന്‍ മണിക്കൂറുകള്‍ക്കകം മരിക്കുകയായിരുന്നു. മകള്‍ ഗുരുതരാവസ്ഥയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. മാതാപിതാക്കള്‍ക്ക് പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം വിട്ടയച്ചു. ആശുപത്രി അധികൃതര്‍ നല്‍കിയ വിവരപ്രകാരം പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.