അബുദാബി: യുഎഇയിലെ പ്രവാസികൾ ഏറെ ത്യാഗം സഹിച്ചാണ് യു എ ഇ ലൈസൻസ് കരസ്ഥമാക്കുന്നത്. ഇനി ഒരുപാട് പൈസ ചെലവാക്കി കഷ്ടപ്പെട്ട് പേടിക്കേണ്ട ലൈസൻസ് എടുക്കണത്തിന് ഉള്ള പരിശീലനം ഇനി നാട്ടില്‍ നിന്ന് തന്നെ പൂര്‍ത്തിയാക്കാം.
ഇന്ത്യയിലെ നാഷണല്‍ സ്കില്‍ ഡെവലപ്മെന്റ് കോര്‍പറേഷനും എമിറേറ്റ്സ് ഡ്രൈവിങ് ഇന്‍സ്റ്റിറ്റ്യൂട്ടും ഇത് സംബന്ധിച്ച ധാരണാപത്രത്തില്‍ ഒപ്പുവെച്ചു. രാജ്യത്തെ വിവിധയിടങ്ങളിലുള്ള ഡ്രൈവിങ് സ്കൂളുകള്‍ വഴി യുഎഇ ലൈസന്‍സിനുള്ള ക്ലാസുകള്‍ നടത്തും. പിന്നീട് യുഎഇയില്‍ എത്തിയശേഷം ടെസ്റ്റില്‍ പങ്കെടുക്കാന്‍ സാധിക്കുമെന്ന് അധികൃതര്‍ പറഞ്ഞു.
പരിശീലനം പൂര്‍ത്തിയാക്കി സര്‍ട്ടിഫിക്കറ്റ് നല്‍കും. യുഎഇയിലെത്തിയ ശേഷം എമിറേറ്റ്സ് ഡ്രൈവിങ് സ്കൂള്‍ ക്യാമ്പസുകള്‍ വഴി തുടര്‍നടപടികള്‍ പൂര്‍ത്തിയാക്കി ടെസ്റ്റിന് ഹാജരാവാം. ഡ്രൈവിങ് പരിശീലനത്തിന് ആവശ്യമായ ചിലവും സമയവും ലാഭിക്കാന്‍ പുതിയ പദ്ധതിയിലൂടെ പ്രവാസികളക്കാകും
യുഎഇ ഡ്രൈവിങ് ടെസ്റ്റിന് ഹാജരാകുന്നതിന് മുന്‍പ് പൂര്‍ത്തീകരിക്കേണ്ട പരിശീലനം ഇന്ത്യയില്‍ തന്നെ ലഭ്യമാക്കുന്ന തരത്തിലാണ് സംവിധാനമൊരുക്കുന്നതെന്ന് നാഷണല്‍ സ്കില്‍ ഡെവലപ്മെന്റ് കോര്പറേന് എം.ഡി ഡോ. മനീഷ് കുമാര്‍ പറഞ്ഞു