ദുബൈ: തെരഞ്ഞെടുപ്പിൽ കേരളത്തിൽ യു ഡി എഫ് നേടിയ വൻ വിജയം ദുബൈ കെ എം സി സി ഓഡിറ്റോറിയത്തിൽ നേതാക്കളും പ്രവർത്തകരും കേക്ക് മുറിച്ചും മധുരം വിതരണം ചെയ്തും ആഘോഷിച്ചു.
തറാവീഹ് നമസ്കാരാനന്തരം നടന്ന ചടങ്ങിൽ യു എ ഇ ഇൻകാസ് ജനറൽ സെക്രട്ടറി പുന്നക്കൻ മുഹമ്മദലി, ദുബൈ ട്രഷറർ സി പി ജലീൽ, ദുബൈ കെ എം സി സി പ്രസിഡണ്ട് ഇബ്രാഹിം എളേറ്റിൽ, ജനറൽ സെക്രട്ടറി മുസ്തഫ വേങ്ങര, ട്രഷറർ പി കെ ഇസ്മായിൽ, സെക്രട്ടറി അഡ്വ.ഇബ്രാഹിം ഖലീൽ, സിദ്ധീഖ് മാസ്റ്റർ, ജില്ലാ നേതാക്കളായ ഇ ആർ അലി മാസ്റ്റർ, നജീബ് തച്ചം പൊയിൽ, വി കെ കെ റിയാസ്, കെ പി മൂസ, മജീദ് പാത്തിപ്പാലം
എന്നിവർ സംബന്ധിച്ചു