ബഹ്‌റൈനി യുവാവിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

മനാമ: 27 വയസ്സുള്ള ബഹ്‌റൈനി യുവാവിനെ ഇന്നലെ രാത്രി ഹമദ് ടൗണിലെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മാതാപിതാക്കൾ രാത്രി ഏഴുമണിയോടെയാണ് അവരുടെ മകൻ ആത്മഹത്യ ചെയ്തതായി കണ്ടെത്തിയത്.
മാതാപിതാക്കൾ മകന്റെ കിടപ്പുമുറിയുടെ വാതിൽ മുട്ടുകയും തുറക്കാത്തതിനെ തുടർന്ന് ബലം പ്രയോഗിച്ച് വാതിൽ തുറക്കുകയും ചെയ്തപ്പോളാണ് മകനെ സീലിംഗ് ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടത്. സംഭവത്തെക്കുറിച്ച് മാതാപിതാക്കൾ അധികൃതരെ വിവരം അറിയ്ക്കുകയും ചെയ്തു. യുവാവിന്റെ ആത്മഹത്യയെക്കുറിച്ചുള്ള അന്വേഷണം ആരംഭിച്ചു. ഈ വർഷത്തിലെ 16-മതെ ആത്മഹത്യയാണിത്.