ഒഡിഷയിൽ ഭൂചലനം

ഭുബനേശ്വർ: ഒഡിഷയിൽ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ട്. പശ്ചിമ ഒഡിഷയിലെ വിവിധ സ്ഥലങ്ങളിൽ പ്രകമ്പനം അനുഭവപ്പെട്ടതിനെ തുടർന്ന് ജനങ്ങൾ പരിഭ്രാന്തരായി.

സമ്പൽപുർ, ദിയോഗഡ്, ജർസുഗുഡ ജില്ലകളിലാണ് നേരിയ ഭൂചലനം അനുഭവപ്പെട്ടത്. ഇന്ന് വൈകിട്ട് 5.48 ഓടെയായിരുന്നു സംഭവം. ഇതേ തുടർന്ന് നിരവധി പേർ വീടുകളിൽ നിന്ന് പുറത്തേക്ക് ഓടി. അതേസമയം ഭൂചലനം സംബന്ധിച്ച് ഔദ്യോഗിക റിപ്പോർട്ടുകൾ ഇതുവരെ പുറത്തേക്ക് വന്നിട്ടില്ല.