കളഞ്ഞു കിട്ടിയ സ്വർണം ഉടമസ്ഥന് തിരികെ നൽകി കർണാടക സ്വദേശിയുടെ മാതൃക

മനാമ: ഇന്നലെ വൈകിട്ടാണ് കണ്ണൂർ സ്വദേശിയും ബുദയ്യയിൽ കച്ചവടം നടത്തുകയും ചെയ്യുന്ന റഫീഖ് എന്നയാളുടെ സ്വർണാഭരണം നഷ്ടപ്പെട്ടത്. മനാമ ഗോൾഡ് സിറ്റിയിലെ മലബാർ ഗോൾഡിൽ നിന്നും വാങ്ങിയതായിരുന്നു സ്വർണം. പിന്നീട് ഇത്‌ നഷ്ടപ്പെടുകയായിരുന്നു. മനാമ സൂഖിൽ നിന്നും വീണു കിട്ടിയ സ്വർണം കർണാടക സ്വദേശിയായ പ്രകാശൻ മലബാർ ഗോൾഡിലേൽപിക്കുകയും അവർ ഉടമസ്ഥനെ വിളിച്ചു കൊടുക്കുകയും ചെയ്തു.