കുവൈത്തില്‍ വിദേശ തൊഴിലാളികളുടെ ജോലി മാറ്റത്തിന്‌ യോഗ്യതാപരീക്ഷ നിര്‍ബന്ധമാക്കുന്നു

കുവൈറ്റ്‌ സിറ്റി : കുവൈത്തില്‍ വിദേശ തൊഴിലാളികളുടെ ജോലി മാറ്റത്തിന്‌
യോഗ്യതാപരീക്ഷ നിര്‍ബന്ധമാക്കുന്നു. അടുത്ത വര്‍ഷം മുതല്‍ ഇരുപതോളം തസ്തികകള്‍ക്ക്‌ തീരുമാനം ബാധകമാകും മനുഷ്യക്കടത്തും വിസ കച്ചവടവും തടയാന്‍ വേണ്ടിയാണ്‌ മാന്‍പവര്‍ അതോറിറ്റിയുടെ പുതിയ തീരുമാനം. വാഹന
മെക്കാനിക്ക്‌, ഇലക്ട്രീഷ്യൻ, സെക്യൂരിറ്റി ആന്‍ഡ്‌
സേഫ്റ്റി സൂപ്പര്‍വൈസര്‍, പ്ലംബിംഗ്‌, സാനിറ്ററി
ജോലിക്കാര്‍, സര്‍വേയര്‍, അലൂമിനിയം
ഫാബ്രിക്കേറ്റര്‍, വെല്‍ഡര്‍, ലൈറ്റ്‌ വർക്കർ,
അഡ്വര്‍ടൈസിങ്‌ ഏജന്റ്‌, ഇറിഗേഷന്‍ ടെക്നീഷ്യന്‍ സ്റ്റീല്‍ ഫിക്‌സര്‍, കാര്‍പെന്‍ഡര്‍, ലാബ്‌ ടെക്‌നീഷ്യന്‍,
ലൈബ്രേറിയന്‍, നിയമോപദേശകന്‍ തുടങ്ങിയ,
തസ്തികകളിലാണ്‌ ആദ്യഘട്ടമായി
യോഗ്യതാപരീക്ഷ നിര്‍ബന്ധമാക്കുക കുവൈറ്റില്‍ ജോലി ചെയ്യുന്ന വിദേശ തൊഴിലാളി അക്കാദമിക്‌
യോഗ്യത മാറ്റാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നിലവിലെ ജോലി അവസാനിപ്പിച്ച്‌ നാട്ടിലേക്ക്‌
മടങ്ങുകയും യോഗ്യതക്കനുസ്തമായ വിസയില്‍ മടങ്ങിവരികയും ചെയ്യണം.