കുവൈറ്റിൽ കുഴിബോംബ് കണ്ടെത്തി

കുവൈത്ത് സിറ്റി :കുവൈത്തിലെ അബ്ദലിയിൽ നിന്നും ഇറാഖ് അധിനിവേശകാലത്തെ കുഴിബോംബ് കണ്ടെത്തി. സുരക്ഷാ വിഭാഗം ഉടൻ സ്ഥലത്തെത്തി ബോംബ് നിർവീര്യമാക്കിയതിനാൽ അനിഷ്‌ടസംഭവങ്ങൾ ഉണ്ടായില്ല. കുവൈത്തിൽ നിർമാണപ്രവർത്തനങ്ങൾക്കിടയിൽ പലപ്പോഴും ഇത്തരത്തിൽ ഇറാഖ് അധിനിവേശകാലത്തെ സ്ഫോടക വസ്തുക്കൾ ലഭിക്കാറുണ്ട്