വീട്ടുജോലിക്കാരിയായ ശ്രീലങ്കൻ യുവതി കുവൈത്തിൽ തീ കൊളുത്തി ആത്മഹത്യ ചെയ്തു

കുവൈറ്റ് സിറ്റി: വീട്ടുജോലിക്കാരിയായ ശ്രീലങ്കൻ യുവതി കുവൈത്തിലെ സാദ് അൽ അബ്ദുള്ളയിൽ തീകൊളുത്തി ആത്മഹത്യ ചെയ്തു. സ്പോൺസറുടെ വീട്ടിൽ വച്ചാണ് യുവതി സ്വയം തീകൊളുത്തിയത്. ഉടൻതന്നെ ജഹ്റ ഹോസ്പിറ്റൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല. സംഭവത്തിൽ കുവൈത്ത് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു