ദമ്മാം :കെ എം സി സി കിഴക്കൻ പ്രവിശ്യാ – ബേപ്പൂർ മണ്ഡലം കമ്മറ്റി സംഘടിപ്പിക്കുന്ന ഇൻറ്റർനാഷണൽ ബാഡ്മിൻറ്റണ്‍ ടൂർണമെൻറ്റിൻറ്റെ മൂന്നാമത് സീസണ് ‘സ്മാഷ് –03” 2019 ജൂലൈ 5 ,6 തിയ്യതികളില്‍ നടക്കുന്നതാണെന്ന് സംഘാടക സമിതി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ദമ്മാം എവൻ ലോഡ് ബാഡ്മിന്റണ്‍ ക്ലബ്ബിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ടൂർണ്ണമെന്റില്‍ സൗദിയിലെ പ്രമുഖ ബാഡ്മിൻറ്റൺ ക്ലബ്ബുകളില്‍ നിന്നായി സൗദി ,ഇന്ത്യ, പാക്കിസ്ഥാൻ, ഫിലിപൈൻസ്,ഇന്തോനേഷ്യ ബാംഗ്ലാദേശ് , ശ്രീലങ്ക, തുടങ്ങിയ എട്ടോളം രാജ്യങ്ങളിൽ നിന്നുള്ള നാനൂറോളം താരങ്ങള്‍ മാറ്റുരക്കും.വെള്ളിയാഴ്ച്ച രാവിലെ 8 മണിക്ക് ടൂർണ്ണമെന്റിന് തുടക്കം കുറിച്ച് നടക്കുന്ന ജൂനിയര്‍ മത്സരത്തിൽ ആണ്‍കുട്ടികള്‍ക്കായി U17 ,U15, U13 ,U11 വിഭാഗത്തില്‍ മത്സരങ്ങള്‍ നടക്കും.തുടര്‍ന്ന് നടക്കുന്ന സീനിയര്‍ വിഭാഗത്തില്‍ പ്രീമിയര്‍,ചാമ്പ്യന്‍ഷിപ്പ്, മാസ്റ്റേഴ്സ് ,വൈറ്ററന്‍സ് ,ഫ്ലൈറ്റ് ഒന്ന് മുതൽ ആറ് വരെ തുടങ്ങി വിവിധ കാറ്റഗറിയിൽ താരങ്ങൾ മാറ്റുരക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു