4 വയസ്സുള്ള മലയാളി ബാലൻ മക്കയിലെത്തി മരിച്ചു

14

സന്ദര്‍ശക വിസയില്‍ മക്കയിലെത്തിയ നാല് വയസുകാരന്‍ മരിച്ചു. മലപ്പുറം കാട്ടുങ്ങല്‍ സയ്യിദ് സജാസ് തങ്ങള്‍ ശഹാമ ദമ്പതികളുടെ മകന്‍ സയ്യിദ് മുഹമ്മദ് റയ്യാനാണ് മരിച്ചത്. കഴിഞ്ഞ റമദാനില്‍ ഉമ്മയ്ക്ക് ഒപ്പമാണ് റയ്യാന്‍ മക്കയിലെത്തിയത്. തുടര്‍ന്ന് അസുഖബാധിതനായി മൂന്ന് ആഴ്ചയോളം മക്കയിലെ അല്‍ നൂര്‍ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. നിയമനടപടികള്‍ പൂര്‍ത്തിയാക്കി മക്കയില്‍ തന്നെ ഖബറടക്കാനാണ് ബന്ധുക്കളുടെ തീരുമാനം.