അബഹ വിമാനത്താവളത്തിന്‌ നേരെയുണ്ടായ ഡ്രോൺ ആക്രമണത്തില്‍ ഒരാൾ കൊല്ലപ്പെട്ടു.

2

റിയാദ്‌: ഞായറാഴ്ച രാത്രി സൗദി അറേബ്യയിലെ തെക്കന്‍ പ്രവിശ്യയിലുള്ള അബഹ വിമാനത്താവളത്തിന്‌ നേരെയുണ്ടായ ഡ്രോൺ ആക്രമണത്തില്‍ ഒരാൾ കൊല്ലപ്പെട്ടു. ഏഴു പേര്‍ക്ക്‌ പരിക്കേറ്റു. ഹൂതി വിമതരാണ്‌ ഡ്രോൺ ആക്രമണം
നടത്തിയതെന്നാണ്‌ റിപ്പോര്‍ട്ട്‌. സൗദി സർക്കാർ
ചാനലായ അൽ-അറേബ്യയാണ്‌ ഇക്കാര്യം റിപ്പോര്‍ട്ട്‌ ചെയ്തിരിക്കുന്നത്‌. ഒരു മാസം മുമ്പ്‌ ഹൂതി വിമതര്‍ ഇതേ വിമാനത്താവളത്തിന്‌ നേരെ നടത്തിയ റോക്കറ്റാക്രമണത്തിൽ 26 പേര്‍ക്ക്‌ പരിക്കേറ്റിരുന്നു.