അജ്മാനിലെ ഫ്ലാറ്റുകളിൽ വിതരണം ചെയ്യുന്ന വെള്ളത്തില്‍ മാലിന്യം കലര്‍ന്ന് മലയാളികള്‍ ഉള്‍പ്പെടെ നൂറിലേറെ പേര് ചികില്‍സ തേടി അതിൽ സ്ത്രീകളും കുട്ടികളും അടങ്ങുന്നു. 800 ലേറെ അപ്പാര്‍ട്ടുമെന്റുള്ള ഫ്ലാറ്റിലെ മുഴുവന്‍ കുടുംബങ്ങളും ദുരിതത്തിലാണ്.
പ്രാഥമികാവശ്യത്തിന് ഉപയോഗിച്ച വെള്ളത്തില്‍ നിന്നാണ് പലരും രോഗബാധിതരായത്. താമസം തുടരാന്‍ കഴിയാത്തതിനാല്‍ പലരും ഹോട്ടലിലേക്കും ബന്ധുവീട്ടിലേക്കും താമസം മാറ്റി. വെള്ളം മലിനമായതെങ്ങനെയെന്ന് ഇനിയും വ്യക്തമല്ല.
പ്രശ്നം പരിഹരിക്കാന്‍ ഫ്ളാറ്റിലേക്കുള്ള ജലവിതരണം തല്കാലം നിര്‍ത്തിവെച്ചിരിക്കുകയാണ്. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ അജ്മാന് നഗരസഭ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു.