സ്പീഡ് ലിമിറ്റ് മാറ്റിയെന്ന് വ്യാജ പ്രചരണം, വഞ്ചിതരാകരുതെന്ന് അജ്‌മാൻ പോലീസ്

10

അജ്മാനിലെ ചില റോഡുകളിൽ സ്പീഡ് ലിമിറ്റ് മാറ്റി എന്ന അഭ്യൂഹങ്ങൾ കേട്ട് ആരും വഞ്ചിതരാകരുതെന്ന് അജ്‌മാൻ പോലീസ് അറിയിച്ചു.
നിലവിൽ അജ്മാനിലെ റോഡുകളിൽ മുൻപ് ഉണ്ടായിരുന്ന സ്പീഡ് ലിമിറ് തന്നെയായിരിക്കും നിലവിലെ ബാധകമെന്നും സ്പീഡ് ലിമിറ്റ് മാറ്റം വരുത്തി എന്ന വാർത്തകൾ പ്രചരിപ്പിക്കരുതെന്നും അജ്മാനിലെ ട്രാഫിക് ആൻഡ് പെട്രോൾസ് ഡിപ്പാർട്മെന്റ് ഡയറക്ടർ കേണൽ സൈഫ് അബ്ദുല്ലാഹ് അൽ ഫലാസി പറഞ്ഞു