ആംബുലൻസ് മറിഞ്ഞ് സൗദിയിൽ മലയാളി മരിച്ചു

സൗദിയില്‍ മൃതദേഹവുമായി പോയ ആംബുലന്‍സ് മറിഞ്ഞ് കോഴിക്കോട് സ്വദേശി മരിച്ചു. മുക്കം ചെറുവാടി സ്വദേശി അബ്ദുല്‍ മുനൈസ് ആണ് മരിച്ചത്. ഹഫറല്‍ ബാത്വിനില്‍ നിന്ന്  ദമ്മാമിലേക്ക് മൃതദേഹവുമായി പോവുന്നതിനിടെയായിരുന്നു അപകടം. നാട്ടിലേക്ക് അയക്കാനുള്ള മൃതദേഹമായിരുന്നു ആംബുലന്‍സിലുണ്ടായിരുന്നത്. ദമ്മാം റോഡില്‍ ഗറിയത്തുല്‍ ഉലയ്യ (ഗറിയ) സ്റ്റേഷന്‍ പരിധിയിലായിരുന്നു സംഭവം.