വ്യോമസേനയുടെ എഎൻ 32 വിമാനം തകർന്ന് മരിച്ച 13 പേരുടെയും മൃതദേഹം കണ്ടെത്തി

7

അരുണാചലില്‍ വ്യോമസേനയുടെ എഎൻ 32 വിമാനം തകർന്ന് മരിച്ച 13 പേരുടെയും മൃതദേഹം കണ്ടെത്തി. തകർന്ന് വിമാനത്തിൽ മൂന്ന് മലയാളികളും ഉണ്ടായിരുന്നു. വിമാത്തിന്റെ ബ്ലാക്ക് ബോക്സും കണ്ടെത്തി. വാർത്ത ഏജൻസിയായ എഎൻഐയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സ്ക്വാഡ്രണ്‍ ലീഡര്‍ പാലക്കാട് സ്വദേശി വിനോദ്, സാര്‍ജന്‍റ് കൊല്ലം സ്വദേശിയായ അനൂപ് കുമാർ മറ്റൊരുദ്യോഗസ്ഥനായ എന്‍ കെ ഷെരില്‍ എന്നി മലയാളികളാണ് വിമാനത്തിലുണ്ടായിരുന്നത്.

എട്ടുദിവസത്തെ തെരച്ചിലിനൊടുവിൽ അരുണാചലിലെ വടക്കന്‍ ലിപോയ്ക്കു സമീപം വ്യോമപാതയില്‍ നിന്ന് 16 മുതല് 20 കിലോമീറ്റര്‍ മാറിയാണ് വിമാന അവശിഷ്ടങ്ങള്‍ കണ്ടെത്തിയിരുന്നു. കര, നാവിക സേനയുടെയും ഐഎസ്ആര്‍ഒ ഉപഗ്രഹത്തിന്‍റെയും സഹായം തെരച്ചിലിനായി തേടിയിരുന്നു. അതോടൊപ്പം തന്നെ കനത്ത മഴ തെരച്ചില്‍ ദുഷ്കരമാക്കി.

ജൂൺ മൂന്നിന്‌ അസമിലെ ജോർഹട്ടിൽ നിന്ന് മെൻചുക അഡ്വാൻസ് ലാൻഡിങ് (എ.എൽ.ജി) ഗ്രൗണ്ടിലേക്ക് 13 യാത്രക്കാരുമായി തിരിച്ച വിമാനമാണ് മെൻചുക വനഭാഗത്തുവെച്ച് കാണാതായത്. പറന്നുയർന്ന് അരമണിക്കൂറിനകം വിമാനവുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നു.