നാട്ടിൽ പോയി അവധി കഴിഞ്ഞെത്തിയ പ്രവാസി കുഴഞ്ഞു വീണ് മരിച്ചു

ദുബൈ: അവധി കഴിഞ്ഞ് നാട്ടിൽ നിന്ന് മടങ്ങിയെത്തിയ പ്രവാസി വിമാനത്താവളത്തിൽ കുഞ്ഞഴുവീണ്   മരിച്ചു. എമിറേറ്റ്സ് എയർലൈൻസ് ഉദ്യോഗസ്ഥനായിരുന്ന തിരുവനന്തപുരം മണക്കാട് അമൃതാലയത്തിൽ കവിരാജൻ (64 ) ആണ് മരിച്ചത്. പരേതനായ സുന്ദരേശൻ വൈദ്യന്റെയും പങ്കജാക്ഷിയുടെയും മകനാണ്

ഭാര്യ: അനുജ റാണി.മക്കൾ: ആര്യ, അശ്വിൻ. മരുമകൻ: എസ്.വി. രഞ്ജു. മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിക്കും.