ബഹ്‌റൈനിൽ പ്ലാസ്റ്റിക് ബാഗുകൾ നിരോധിക്കാൻ നീക്കം

മനാമ: ബഹ്‌റൈനിൽ അടുത്ത മാസം 21 മുതൽ പ്ലാസ്റ്റിക് ബാഗുകൾ നിരോധിക്കാനുള്ള നടപടികൾ ആരംഭിക്കുന്നു. ഘട്ടം ഘട്ടമായാണ് പ്ലാസ്റ്റിക് നിരോധനം ബഹ്‌റൈനിൽ ഏർപ്പെടുത്തുന്നത്. ആദ്യ ഘട്ടത്തിൽ സിംഗിൾ യൂസ് പ്ലാസ്റ്റിക് ബാഗുകളും ജൈവ വിസർജ്ജ്യമല്ലാത്ത പ്ലാസ്റ്റിക് ബാഗുകളുടെ ഇറക്കുമതിയാണ് നിരോധിക്കുന്നത്. അടുത്ത ഘട്ടങ്ങളിൽ മാളുകളിലും സൂപ്പർമാർക്കറ്റുകളിലും പ്ലാസ്റ്റിക് ബാഗുകൾ ഉപയോഗിക്കുന്നതിൽ നിരോധനം ഏർപ്പെടുത്തും. പ്ലാസ്റ്റിക് മാലിന്യങ്ങൾ കുറയ്ക്കുന്നതിന് നിർമ്മാതാക്കൾക്കും വിതരണക്കാർക്കും മാർഗ്ഗനിർദ്ദേശങ്ങൾ നൽകും. സമുദ്ര മലിനീകരണവും കാലാവസ്ഥാ വ്യതിയാനവും ലഘൂകരിക്കുന്നതിനായി പ്ലാസ്റ്റിക് മാലിന്യങ്ങൾ ഇറക്കുമതി ചെയ്യുന്നത് നിരോധിക്കുന്നതിൽ ബഹ്‌റൈൻ നിരവധി പ്രമുഖ രാജ്യങ്ങളുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ട്.