പുറം ജോലിക്ക് ഏർപ്പെടുത്തിയ വിലക്ക് ലംഘിക്കുന്ന കമ്പനികൾക്ക് പിഴ

6

മനാമ: പുറം ജോലിക്ക് ഏർപ്പെടുത്തിയ രണ്ട് മാസത്തെ വിലക്ക് ലംഘിക്കുന്ന ബഹ്‌റൈനിലെ കമ്പനികളിൽ നിന്ന് ബി ഡി 1000 പിഴ ഈടാക്കും. ജൂലൈ 1 മുതലാണ് പുതിയ നിയമം പ്രാബല്യത്തിൽ വരുന്നത്. ഓഗസ്റ്റ് 31 വരെ ഈ നടപടി കർശനമായി പാലിക്കണമെന്ന് തൊഴിൽ, സാമൂഹിക വികസന മന്ത്രി ജമീൽ ഹുമൈദാൻ സ്വകാര്യ സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകി. കടുത്ത വേനൽക്കാലത്ത് സൂര്യനു കീഴിലുള്ള പുറം ജോലികൾ ഉച്ച മുതൽ വൈകുന്നേരം 4 മണി വരെയാണ് നിരോധിച്ചിരിക്കുന്നത്. നിയമം ലംഘിക്കുന്നവർക്ക് മൂന്ന് മാസം തടവ് അല്ലെങ്കിൽ ബിഡി 500, ബി ഡി 1,000 പിഴ ഈടാക്കും. ക്രമക്കേടുകൾ ആവർത്തിച്ചാൽ നിയമലംഘകർക്ക് പിഴ ഇരട്ടിയാക്കുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.