മെഗാ ഇഫ്‌താർ സംഗമം ഒരുക്കി ബഹ്‌റൈൻ കെഎംസിസി സിത്ര

ബഹ്‌റൈൻ കെഎംസിസി സിത്ര ഏരിയ കമ്മിറ്റി മെഗാ ഇഫ്‌താർ സംഗമം നടത്തി. മുന്നൂറോളം പേർ പങ്കെടുത്ത പരിപാടി കെഎംസിസി സംസ്ഥാന പ്രസിഡന്റ് എസ്.വി ജലീൽ സാഹിബ്‌ ഉദ്‌ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി അസൈനാർ കളതിങൽ റംസാൻ സന്ദേശം കൈമാറി. ചടങ്ങിൽ സുലൈമാൻ മംഗളം, മൂസ്സ മർഹബ എന്നിവർ ആശംസകളർപ്പിച്ചു. അസീസ് മുയിപ്പോത് സ്വാഗതവും മഹമൂദ് നന്ദിയും പറഞ്ഞു.