നാട്ടിൽ ചികിത്സയിലായിരുന്ന ബഹ്റൈൻ പ്രവാസി മരിച്ചു

നാട്ടിൽ ചികിത്സയിലായിരുന്ന ബഹ്റൈൻ പ്രവാസി കാസറഗോട് ചെമ്മനാട് സ്വദേശി ശിഹാബ് (39) മരണപ്പെട്ടു. രക്താർബുദത്തെ തുടർന്ന് ചികിത്സയിൽ കഴിയവേ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. ബഹ്‌റൈനിൽ ബിസിനസ് ജീവിതം നയിക്കുകയായിരുന്നു. ബഹ്റൈൻ കെഎംസിസിയുടെയും സമസ്തയുടേയും സജീവ പ്രവർത്തകനാണ്. ഈയിടെയാണ് രോഗാവസ്ഥ സ്ഥിരീകരിച്ച് ചികിത്സക്ക് വേണ്ടി നിട്ടിലേക്ക് പോയത്. പരേതനായ മഹമൂദിന്റെയും സഫിയയുടെയും മകനാണ്. ഭാര്യ: ഹസീന (33), മക്കൾ: ഹനാൻ(13), ഹംന (10), സഹോദരങ്ങൾ: സലീന, ഷഹബാസ്.

ഖബറടക്കം നാളെ രാവിലെ 10ന് ചെംനാട് ജുമാ മസ്ജിദിൽ നടക്കും.

കെഎംസിസി ബഹ്‌റൈൻ കാസറഗോഡ് ജില്ലാ കമ്മിറ്റി മുൻ ജനറൽ സെക്രട്ടറി കൂടിയായ ശിഹാബ് ചെംനാടിന്റെ വിയോഗത്തിൽ കെഎംസിസി ബഹ്‌റൈൻ അനുശോചനം അറിയിച്ചു.
ബഹ്‌റൈൻ പ്രവാസികൾക്കു നൊമ്പരം നൽകിയാണ് അദ്ദേഹം മറഞ്ഞു പോയത്.

നാളെ (വെള്ളി) രാത്രി 8.30നു കെഎംസിസി ബഹ്‌റൈൻ മനാമ ഓഫീസിൽ വെച്ചു മയ്യിത്ത് നിസ്കാരവും അനുശോചന യോഗവും സംഘടിപ്പിക്കുമെന്ന് കെഎംസിസി സംസ്ഥാന കമ്മിറ്റി അറിയിച്ചു. മനാമ സമസ്തയിൽ വച്ചുള്ള മയ്യിത്ത് നമസ്കാരവും പ്രാർഥനയും വെള്ളി രാത്രി 9 മണിക്ക് നടക്കുമെന്ന് സമസ്ത ഓഫീസിൽ നിന്നും അറിയിച്ചു.