ബഹ്‌റൈനിൽ തോന്നിയപോലെ സ്കൂൾ ഫീസ് കൂട്ടാൻ അനുവദിക്കില്ലെന്ന് പാർലമെന്റ്

മനാമ: ബഹ്‌റൈനിലെ സ്വകാര്യ സ്കൂളുകളിലെ അന്യായമായ ഫീസ് വർദ്ധനവ് തടയുന്നതിന് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി പാർലമെന്റ്. പാർലമെന്റ് ചെയർപേഴ്‌സൺ ഫൗസിയ സൈനലിന്റെ നേതൃത്വത്തിലുള്ള ജനറൽ സെക്രട്ടേറിയറ്റാണ് ഈ നിർദേശം ഇന്നലെ അവതരിപ്പിച്ചത്. അക്കാദമിക് ഫീസ് ഇതിനകം കർശനമായി നിയന്ത്രിച്ചിട്ടുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി ഡോ. മജിദ് അൽ നുഐമി ഒരു യോഗത്തിൽ എം‌പിമാരോട് പറഞ്ഞു.

ബഹ്‌റൈനിൽ സ്വകാര്യ വിദ്യാഭ്യാസച്ചെലവ് വർദ്ധിക്കുന്നതിനെ കുറിച്ച് മാതാപിതാക്കളിൽ നിന്നുള്ള പരാതികൾ പുറത്തുവന്നതിന് ശേഷമാണ് എംപിമാർ വിഷയം ഏറ്റെടുത്തത്. ബ്രിട്ടീഷ് സ്കൂളിലെ 10 ശതമാനം ഫീസ് വർദ്ധനവിനെതിരെ ആയിരത്തിലധികം ആളുകൾ ഒരു ഓൺലൈൻ നിവേദനത്തിൽ ഒപ്പിട്ട് സമർപ്പിച്ചിട്ടുണ്ട്. ഫീസ് വർദ്ധനവിനെ സ്കൂൾ പ്രതിരോധിച്ചിട്ടുണ്ട്. ഇത് വർഷങ്ങളിൽ ആദ്യത്തേതാണെന്നും സ്റ്റാഫ്, ടെക്നോളജി, സൗകര്യങ്ങൾ എന്നിവയിൽ ദശലക്ഷക്കണക്കിന് ദിനാർ നിക്ഷേപം നടത്തിയതായും പറഞ്ഞു.

“മികച്ചത്” അല്ലെങ്കിൽ “നല്ലത്” എന്ന് റേറ്റു ചെയ്താൽ സ്വകാര്യ സ്കൂളുകൾക്ക് ഫീസ് അഞ്ച് ശതമാനം വർദ്ധിപ്പിക്കാൻ അനുവാദമുണ്ട്, അതേസമയം 5 ശതമാനം വർദ്ധനവ് രക്ഷാകർതൃ സമിതിക്ക് അനുവദിക്കാം. ചാർജുകൾ അന്യായമായി വർദ്ധിപ്പിച്ചതായി കണ്ടെത്തിയ സ്കൂളുകൾക്ക് പിഴ ചുമത്തുമെന്ന് എം‌പിമാർ ഇന്നലെ നിർദ്ദേശിച്ച ഭേദഗതിയിൽ പറഞ്ഞു. അധ്യയന വർഷത്തിന്റെ മധ്യത്തിൽ ഒരു സ്കൂളിനും ഫീസ് മാറ്റാൻ അനുവാദമില്ലെന്ന് വിദ്യാഭ്യാസ മന്ത്രി ഉറപ്പ് നൽകിയതായി പാർലമെൻറ് ഫസ്റ്റ് വൈസ് ചെയർമാൻ അബ്ദുൾനാബി സൽമാൻ ഇന്നലെ നടന്ന മീറ്റിംഗിൽ പറഞ്ഞു.