വിദ്യാർത്ഥികൾക്ക് സുരക്ഷിതമല്ലാത്ത സ്കൂളുകൾ അടിയന്തിരമായി ഒഴിപ്പിക്കാൻ പദ്ധതി

8

മനാമ: വിദ്യാഭ്യാസ മന്ത്രി ഡോ. മജീദ് അൽ നുഐമിയും എംപിമാരും പുതിയ അക്കാദമിക വർഷത്തെ സ്കൂളുകളുടെ സുരക്ഷാ പദ്ധതികളെക്കുറിച്ച് ചർച്ച ചെയ്തു. പുതിയ അക്കാദമിക വർഷം മുതൽ വിദ്യാർത്ഥികൾക്ക് സുരക്ഷിതമോ അനുയോജ്യമല്ലാത്തതോ ആയ സ്കൂളുകളും കെട്ടിടങ്ങളും അടിയന്തിരമായി ഒഴിപ്പിക്കാനുള്ള കാബിനറ്റ് തീരുമാനത്തിന് അനുസൃതമായി പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. വർക്ക്സ്, മുനിസിപ്പാലിറ്റി അഫയേഴ്സ്, അർബൻ പ്ലാനിംഗ് മന്ത്രാലയം, മറ്റ് സ്പെഷ്യലൈസ്ഡ് കമ്പനികൾ എന്നിവ നൽക്കുന്ന സാങ്കേതിക വിലയിരുത്തൽ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് തീരുമാനം ഉണ്ടാക്കുക. നശിച്ച സ്കൂളുകളും കെട്ടിടങ്ങളും പുനർനിർമിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.