ബഹ്‌റൈനിൽ ജല ഉപഭോഗം കണ്ടെത്താൻ സ്മാർട്ട്‌ മീറ്റർ

12

മനാമ: ബഹ്‌റൈനിൽ ജല ഉപഭോഗം കണ്ടെത്തുന്നതിനായി പുതിയ സ്മാർട്ട് മീറ്ററുകൾ ഒരുങ്ങി. ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി ആദ്യഘട്ടത്തിൽ 40,000 കൂടുതൽ സ്മാർട്ട് മീറ്ററുകൾ സ്ഥാപിച്ചിട്ടുണ്ട്. ഈ സ്മാർട്ട് മീറ്ററുകൾ ഉപയോഗിച്ച് ജല ഉപഭോഗം വിദൂരമായി വായിക്കാൻ സാധിക്കും. 238,302 ഉപകരണങ്ങളിൽ 102,500 സ്മാർട്ട് മീറ്ററുകൾ അതായത് 43 ശതമാനം സ്ഥാപിച്ചിട്ടുണ്ടെന്നും അതോറിറ്റി ഇന്നലെ വ്യക്തമാക്കി. അടുത്ത വർഷം അവസാനത്തോടെ പഴയ വാട്ടർ മീറ്ററുകൾ മാറ്റിസ്ഥാപിക്കാനാണ് പദ്ധതി.