“ജീവരക്തം പകരാം” രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു

റിയാദ് : “ജീവരക്തം പകരാം” എന്ന തല വാചകത്തിൽ സഫ മക്ക -പോളിക്ലിനിക്കും നെസ്റ്റോ ഹൈപ്പെർമാർകറ്റ് ഗ്രൂപ്പും സംയുകതമായി രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു.

റിയാദ് കിങ് ഫഹദ് മെഡിക്കൽ സിറ്റിയിൽ നടന്ന ക്യാമ്പ് നെസ്റ്റോ ഹൈപ്പർ മാർക്കറ്റ് ഗ്രൂപ്പ് റീജിണൽ ഡയറക്ടർ മുഹമ്മദ്‌ ഫാസിൽ, സഫ മക്ക പ്രതിനിധി യഹിയ ചെമ്മാണിയോട് എന്നിവർ രക്തം നൽകി ഉത്‌ഘാടനം ചെയ്തു.

സഫാമക്കയുമായി കൈകോർത്ത് ആരോഗ്യ ബോധവത്കരണ പരിപാടികളും ജീവനക്കാരെയും മാനേജ്‌മെന്റ് പ്രതിനിധികളെയും ഉൾപ്പെടുത്തി ത്രൈമാസ രക്‌തദാന ക്യമ്പയിനുകളും സംഘടിപ്പിക്കുമെന്ന് നെസ്റ്റോ മാർക്കറ്റിംഗ് മാനേജർ ഇമ്രാൻ സേട്ട് പറഞ്ഞു,

നെസ്റ്റോ ബത്‌ഹ ബ്രാഞ്ച് മാനേജർ പി.സി മുസ്തഫ, ക്ലസ്റ്റർ മാനേജർ നിലാസ് നയൻ, എന്നിവർ പങ്കെടുത്തവരെ അഭിനന്ദിച്ചും ക്യാമ്പിന് ആശംസകൾ നേർന്നും സംസാരിച്ചു.

ഇരുസ്ഥാപങ്ങളുടെയും വിവിധ ബ്രാഞ്ചുകളിൽ നിന്നായി നൂറോളം ആളുകൾ രക്തം നൽകി.

രക്തം ദാനം ചെയ്ത മുഴുവൻ അംഗങ്ങൾക്കും ഇതുമായി ബന്ധപ്പെട്ട് നടക്കുന്ന അടുത്ത പരിപാടിയിൽ വെച്ച് അപ്രിസിയേഷൻ സെർട്ടിഫിക്കറ്റ് സമ്മാനിക്കുമെന്ന് ക്യാമ്പ് കോഡിനെറ്റർ നൗഫൽ പാലക്കാടൻ പറഞ്ഞു.

ഇമതിയാസ്, ജാഫർ അബ്ദുസ്സലാം, സാഹിർ നാണി, ആഷിക് നിലമ്പൂർ, ബഷീർ കെ.ടി, അവിനാഷ് സല്യൻ,എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.