നരേന്ദ്ര മോഡിക്ക് അനുകൂലമായി ഫേസ്ബുക്കില്‍ പോസ്റ്റിട്ട എപി അബ്ദുള്ളക്കുട്ടിയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി

15

കണ്ണൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് അനുകൂലമായി ഫേസ്ബുക്കില്‍ പോസ്റ്റിട്ട കോണ്‍ഗ്രസ് നേതാവ്
എപി അബ്ദുള്ളക്കുട്ടിയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. വിശദീകരണത്തിലും ഫേസേബുക്ക് പോസ്റ്റില്‍ ഉറച്ചു നില്‍ക്കുന്നതായി അബ്ദുള്ളക്കുട്ടി പറഞ്ഞിരുന്നു. ഇതിനെ തുടര്‍ന്നാണ് പാര്‍ട്ടിയില്‍ നിന്ന് അബ്ദുള്ളക്കുട്ടിയെ പുറത്താക്കിയത്. അതേസമയം അബ്ദുള്ളക്കുട്ടിയുടെ വിശദീകരണം പരിഹാസ്യമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.
പാര്‍ട്ടിയുടെ പേരിന് കളങ്കമുണ്ടാക്കുന്ന തരത്തിലായിരുന്നു അദ്ദേഹത്തിന്റെ പെരുമാറ്റം എന്നും മാധ്യമങ്ങളിലൂടെ പരസ്യ പ്രതികരണം നടത്തിയത് പാര്‍ട്ടിയുടെ അച്ചടക്കത്തിനേയും ബാധിച്ചെന്നും ആരേപണങ്ങള്‍ നേരത്തെ ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് എപി അബ്ദുള്ളകുട്ടിയെ കോണ്‍ഗ്രസ്സ് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ വാര്‍ത്താക്കുറിപ്പില്‍ വിശദമാക്കി.
നരേന്ദ്രമോഡിയുടെ വികസന അജണ്ടയ്ക്ക് കിട്ടിയ അംഗീകാരമാണ് തിരഞ്ഞെടുപ്പിലെ ബി ജെ പിയുടെ വന്‍ വിജയത്തിന് കാരണം എന്നായിരുന്നു എ പി അബ്ദുള്ള കുട്ടിയുടെ ഫേസ് ബുക് പോസ്റ്റ്. മോഡിയുടെ നേട്ടങ്ങള്‍ അക്കമിട്ട് നിരത്തുകയും ചെയ്തിരുന്നു .