ദോഹ: 30ാമത് ദോഹ രാജ്യാന്തര പുസ്തകോത്സവം 2020 ജനുവരി ഒമ്പത് മുതല്‍ 18 വരെ നടക്കും. രാജ്യത്ത് നടകകുന്ന വിവിധ പരിപാടികളും അവയുടെ ഷെഡ്യൂളും വിശദമായി വിലയിരുത്തിയശേഷമാണ് പുസ്തകോത്സവത്തിന്റെ തീയതിയില്‍ മാറ്റംവരുത്തിയത്. പരിപാടികള്‍ ഒന്നിച്ചുനടക്കുന്ന സാഹചര്യം ഒഴിവാക്കുകയെന്നതായിരുന്നു ലക്ഷ്യം. ഡിസംബര്‍ 18െൻറ ദേശീയദിനാഘോഷം, പൊതുസ്വകാര്യ സ്കൂളുകളിലെ പരീക്ഷകള്‍, ഫിഫ ലോകകപ്പ് തുടങ്ങിയവയെല്ലാം കണക്കിലെടുത്താണ് പുസ്തകോത്സവം ജനുവരിയിലേക്ക് മാറ്റുന്നത്. 2020 ഖത്തര്‍^ഫ്രാന്‍സ് സാംസ്കാരികവര്ഷാഘോഷത്തിലാണ് 2020ലെ പുസ്തകോത്സവം.
അതുകൊണ്ടുതന്നെ ഫ്രഞ്ച് പ്രസാധകരുടെ ഉള്‍പ്പടെ വര്‍ധിച്ച പങ്കാളിത്തമുണ്ടാകും.