ഡോ ഷംസീർ വയലിൽ : ഗോൾഡ് കാർഡ് ലഭിക്കുന്ന പ്രായം കുറഞ്ഞ വ്യവസായി

യുഎഇയിൽ 10 ബില്യൺ അധികം മൂല്യമുള്ള നിക്ഷേപകർക്ക് നൽകുന്ന ഗോൾഡ്‌ കാർഡ് ഡോ.ഷംസീർ വയലിന് ലഭിച്ചു.

യുഎഇയിൽ സ്ഥിരതാമസത്തിന് അനുമതി നൽകുന്ന ഗോൾഡ് കാർഡ് വീസ ലഭിക്കുന്ന പ്രായം കുറഞ്ഞ വ്യവസായിയായി വിപിഎസ് ഹെൽത്ത് കെയർ ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ.ഷംസീർ വയലിൽ. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് തിങ്കളാഴ്ചയാണ് അദ്ദേഹത്തിനു ഗോൾഡ് കാർഡ് വീസ പതിച്ച പാസ്പോർട് നൽകിയത്.