അബുദാബി: അബുദാബി പൊലീസ് നടത്തിയ വന്‍ മയക്കുമരുന്ന് വേട്ടയില്‍ 423 കിലോഗ്രാം ഹെറോയിന്‍ ഉള്‍പ്പെടെയുള്ള നിരവധി നിരോധിത ഉല്‍പ്പന്നങ്ങള്‍ പിടികൂടി. ബുധനാഴ്ച പൊലീസ് തന്നെ ഇക്കാര്യം ഔദ്യോഗികമായി അറിയിക്കുകയായിരുന്നു. ക്രിസ്റ്റല്‍ ഡ്രഗ്സ്, മയക്കുമരുന്ന് ഗുളികള്‍ തുടങ്ങിയവയും പിടിച്ചെടുത്തവയില്‍ ഉള്‍പ്പെടുന്നു.
വാഹനങ്ങളുടെ ഭാഗങ്ങളില്‍ ഒളിപ്പിച്ചായിരുന്നു ഇവ കടത്തിയിരുന്നത്. മയക്കുമരുന്നുകള്‍ വില്‍പ്പന നടത്തിയിരുന്ന സംഘത്തിലെ 12 പ്രവാസികളെ അബുദാബി പൊലീസ് അറസ്റ്റ് ചെയ്തിട്ടുമുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നാണ് ഇവരെ പിടികൂടിയത്. അഞ്ച് ലക്ഷത്തോളം കാപ്റ്റഗണ്‍ ഗുളികകള്‍ ഇവരില്‍ നിന്ന് പിടിച്ചെടുത്തു.