പെരുന്നാൾ ആഘോഷിക്കാൻ പോയ വാഹനം അപകടത്തിൽ പെട്ടു, 15 മരണം

9

ദുബായ് : ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ റാഷിദിയ്യ എക്സിറ്റിൽ വൈകിട്ട് 5.40 ന് നടന്ന വാഹനാപകടത്തിൽ 15 പേർ മരണപ്പെട്ടു 5 പേർക്ക് ഗുരുതര പരിക്കുകളോടെ റാഷിദ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.

ചെറിയ പെരുന്നാൾ ആഘോഷിക്കാൻ ഒമാനിൽ പോയി മടങ്ങി വരുന്ന വഴിക്കാണ് അപകടമുണ്ടായത് . 31 പേരെയും വഹിച്ചു കൊണ്ടായിരുന്നു അപകടമുണ്ടായ വാഹനം സഞ്ചരിച്ചത് 15 പേർ മരണപ്പെടുകയും 5 പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. മരണപ്പെട്ടവർ വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികളാണെന്ന് പോലീസ് അറിയിച്ചു.