ദുബായിൽ സൂപ്പർമാർക്കറ്റിൽ തീപിടിച്ചു : സിവിൽ ഡിഫെൻസിന്റെ രക്ഷാപ്രവർത്തനം 3 ജീവൻ രക്ഷിച്ചു .

ദുബായ്: അൽ ബറഹക്ക് സമീപമുള്ള ജോസ്കോ സൂപ്പർമാർക്കറ്റിൽ ഇന്ന് രാവിലെ 11.30 ഓടെ തീപിടിച്ചു.ആദ്യ രണ്ടു നിലകളിലായി തീ ആളി കത്തുകയായിരുന്നു ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

സൂപ്പർ മർക്റ്റിനുള്ളിൽ 3 പേർ അകപ്പെട്ടു പോകുകയും ദുബായ് സിവിൽ ഡിഫെൻസിന്റെ രക്ഷാപ്രവർത്തനം കൊണ്ട് 3 ജീവനുകളും രക്ഷിക്കാനായി.

രക്ഷാ പ്രവർത്തനത്തിന് നേതൃത്വം നൽകിയത് ദുബായ് അൽ റാസ്‌,ഹംരിയ സിവിൽ ഡിഫെൻസ് അംഗങ്ങളാണ്