ദുബായ് നെല്ലറ മൻഷനിൽ കണ്ണൂർ ഷെരീഫിന്റെ നേതൃത്വത്തിൽ പെരുന്നാൾ ആഘോഷം നടന്നു

10

വളരെ വ്യത്യസ്തമായ സംഗീത സാന്നിധ്യത്തിൽ ദുബായ് നെല്ലറ മൻഷനിൽ ഇന്ന് കണ്ണൂർ ഷെരീഫിന്റെ നേതൃത്വത്തിൽ പെരുന്നാൾ ആഘോഷം നടന്നത് വൈകാരികമായ അനുഭവ തലം സൃഷ്ടിച്ചു. കണ്ണൂർ ഷെരിഫ് , ആസിഫ് കാപ്പാട് തുടങ്ങിയ ഗായകർ തങ്ങളുടെ അനൗപചാരിക സംഭാഷണങ്ങൾ വഴിയും വ്യത്യസ്തമാർന്ന ചില ആലാപന വൈശിഷ്ട്യം വഴിയും ആസ്വാദകർക്ക് അതി വ്യത്യസ്തമായ അനുഭവം സമ്മാനിക്കുകയായിരുന്നു.

സംഗീതാസ്വാദകനും ഫുട്ബോൾ പ്രേമിയുമായ നെല്ലറ ഫുഡ്സ് എം ഡി നെല്ലറ ഷംസുദ്ദീൻ ക്ഷണിച്ച ചില അടുത്ത സുഹൃത്തുക്കൾക്ക് മുന്നിലാണ് കണ്ണൂർ ഷെരിഫ് തന്റെ സംഗീത ജീവിതത്തിലെ അനുഭവ വൈവിധ്യം വിവരിച്ചത്. മാപ്പിളപ്പാട്ടുകൾ , ഗസൽ , ചലച്ചിത്ര ഗാനങ്ങൾ , ഹിന്ദി ഗാനങ്ങൾ തുടങ്ങി സർവ മേഖലകളെയും സ്പർശിച്ചുകൊണ്ട് കണ്ണൂർ ഷെരിഫ് പാടി. ആസിഫ് കാപ്പാട് പ്രമുഖ ഗായകൻ മൂസ എരഞ്ഞോളിയെ അനുസ്‌മരിച്ചുകൊണ്ടു ചില ഗാനങ്ങൾ അവതരിപ്പിച്ചു.
മൂസാ എരഞ്ഞോളി സംഗീതത്തിനും അശരണർക്കും വേണ്ടി ജീവിച്ചു മരിച്ച വ്യക്തിത്വമാണെന് കണ്ണൂർ ഷെരിഫ് അനുസ്‌മരിച്ചു.

ബഷീർ തിക്കോടി , സമദ് കടമേരി , ബഷീർ ചങ്ങരംകുളം , ഗായകൻ ഫാമിസ് തുടങ്ങിയവർ സംസാരിച്ചു.