കെയ്റോ: ഈജിപ്തിൻെറ മുൻ പ്രസിഡൻറ് മുഹമ്മദ് മുർസി (67) അന്തരിച്ചു. കോടതി വിചാരണ നടപടികൾ കഴിഞ്ഞയുടൻ കുഴഞ്ഞുവീണു മരിക്കുകയായിരുന്നു.
മൂന്ന് പതറ്റാണ്ട് നീണ്ട ഹുസ്നി മുബാറക് ഭരണത്തിന് അന്ത്യം കുറിച്ച് നടന്ന 2011ലെ അറബ് വസന്തത്തെതുടർന്ന് ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട മുർസി ഒരു വർഷക്കാലമാണ് ഈജിപ്തിൻെറ പ്രസിഡൻഡായിരുന്നത്. തുടർന്ന് നടന്ന പ്രക്ഷോഭത്തിലൂടെ അധികാര ഭ്രഷ്ടനാക്കപ്പെട്ട മുർസി നിരന്തരമായ കോടതി വിചാരണകളെ നേരിടുകയായിരുന്നു. തിങ്കളാഴ്ച കോടതി നടപടികൾ കഴിഞ്ഞയുടൻ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നുവെന്ന് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് അൽ ജസീറ, ബി.ബി.സി തുടങ്ങിയ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.