പാകിസ്താന്‍ മുന്‍പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി അറസ്റ്റില്‍

ഇസ്ലാമാബാദ്: അഴിമതിക്കേസില്‍ പാകിസ്താന്‍ മുന്‍പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി അറസ്റ്റില്‍. അഴിമതി വിരുദ്ധ ഏജന്‍സി നാഷണല്‍ അക്കൗണ്ടബിലിറ്റി ബ്യൂറോ(എന്‍ എ ബി)യാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. വ്യാജ ബാങ്ക് അക്കൗണ്ടുകള്‍ വഴി പാകിസ്താനു പുറത്തേക്ക് പണം കടത്തി എന്നതാണ് സര്‍ദാരിക്ക് എതിരെയുള്ള കേസ്എന്‍ എ ബി തിങ്കളാഴ്ച സര്‍ദാരിക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു